Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Popular Front

എൻഐഎ ഏഴു ലക്ഷം വിലയിട്ട ​പോപ്പു​ല​ര്‍ ഫ്ര​ണ്ട് സായുധ പരിശീലകൻ അ​റ​സ്റ്റി​ല്‍

കൊച്ചി: എന്‍ഐഎ ഏഴു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൊച്ചിയില്‍ പിടിയില്‍. മലപ്പുറം വളാഞ്ചേരി സ്വദേശിയായ മൊയ്തീന്‍ കുട്ടിയെ (52) നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു മൊയ്തീന്‍ കുട്ടി.

പോപ്പുലര്‍ ഫ്രണ്ടിന്‍റെ സായുധ വിഭാഗത്തിലെ പ്രധാന പരിശീലകന്‍ കൂടിയാണ് മൊയ്തീന്‍ കുട്ടി. പോപ്പുലര്‍ ഫ്രണ്ടില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. വിദേശത്തുനിന്നു രഹസ്യമായി നാട്ടിലെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Latest News

Up